Sunday, 11 August 2013

മാറ്റങ്ങൾ

കവിത തിരിച്ചു വരുന്നുണ്ടോ  എന്നൊരു സംശയമുണ്ട് .  ചിലപ്പോ വീണ്ടും വിട്ടു പോകാനാകും. എന്നാലും...എഴുതുമ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസം. എങ്കിലും എത്ര എഴുതിയാലും തീരാത്ത, എത്ര എഴുതിയാലും ശരിയാവാത്ത എന്തോ ഒന്നുണ്ട് മനസ്സിൽ. അതവിടെക്കിടന്ന് ശ്വാസം മുട്ടിക്കുന്നു.  ജീവിതത്തിലെ വലിയൊരു തെറ്റിനെ ശരിയാക്കാനുള്ള വെമ്പൽ മാത്രമാണിപ്പോഴുള്ളത് .  അത് ആരെയൊക്കെ വേദനിപ്പിക്കും എന്ന് പോലും എനിക്ക് ആലോചിക്കാൻ കഴിയുന്നില്ല. അഥവാ  കഴിഞ്ഞാലും എനിയ്ക്കത് ഒരു പ്രതികാരത്തിന്റെ  സുഖം നൽകുന്നുണ്ടെന്നു തോന്നും ചിലപ്പോ.  Sadism? May be.