Thursday, 13 December 2012

Mom

       Mom



  It is about mother.  I didnt know it untill two days before.  I thought she still loves me, just like in the earlier times.  But then i knew that i am always in a world of my own- a world of fantasies and dreams and the like. Nonsense! How dare me to think that they will forget everything so soon and would be the loving, caring pa and ma! It was then that i realized i have really lost something. Something so valuable that nothing can replace it.  Nobody can love somebody better than the mother, and if u lose that love, that means u are the filthiest, vilest, most detestable person in the world.  Being not worthy of that love is a curse, or rather a cross you have to bear till your final moment.  I was initally taken aback and then it dawned on me that i have chosen my fate, nobody else, and i was a moron not to consider the obvious facts and truths, as i was busy bulding up castles of impossible dreams. OMG, I still am! But now I can't help it. I have no choice now. That's how i go on living.

Wednesday, 12 December 2012

ഒരു നിശാശലഭം 




ഇരുട്ടിലേയ്ക്കെത്തി നോക്കുന്ന ഒരു നിശാശലഭം.
ഇരുട്ടില്‍ നിന്നും അവനവനെ  തിരിച്ചറിയാന്‍ 
വെളിച്ചത്തിന്റെ ഒരിറ്റിനായി  അലഞ്ഞു തിരിയുന്നവള്‍.
തന്റെ വെളിച്ചം പലര്‍ക്കായി പങ്കുവെയ്ക്കുന്നവള്‍ .

പൂവിനെ തിരയാതെ പൂങ്കാറ്റു നുണയാതെ
ഇരുട്ടിന്‍റെയുള്ളില്‍ പ്രണയം നിറച്ചവള്‍.
എഴുതാതെ പോയൊരു ചരിത്രപുസ്തകത്തിലെ
മെഴുകു പോലുള്ളൊരു ചക്രവര്‍ത്തിനി.


ചക്രവാളങ്ങളില്‍ സന്ധ്യ പുലരുമ്പോള്‍
സ്വര്‍ഗകവാടങ്ങള്‍ തേടി യാത്ര തുടരുന്നവള്‍
പകല്‍ വെളിച്ചങ്ങളില്‍,പ്പാതിയുരുകുന്നവള്‍.

നേരിന്‍റെ   കണക്കു പുസ്തകങ്ങളില്‍
എന്നും നിശ്ശബ്ദതയെഴുതി നിറയ്ക്കുന്നവള്‍
നോവിന്‍റെ താരാട്ടു മാത്രമറിയുന്നവള്‍
കാലപ്രവാഹങ്ങള്‍ക്കപ്പുറം കണ്ണുള്ളവള്‍

ഇരുട്ടില്‍ ജീവിച്ച് പ്രകാശത്തില്‍ മരിക്കാന്‍
തളരാതെ പറന്നിറങ്ങുന്നൊരു  വെളുത്ത നിശാശലഭം
പകല്‍ പോലെ വിളര്‍ത്തവള്‍
ഇരുള്‍ പോലെ നിറഞ്ഞവള്‍
ഇരുട്ടിലേയ്ക്കെത്തി നോക്കുന്ന ഒരു നിശാശലഭം.
  

Tuesday, 11 December 2012

The Only Way Out



The Only Way Out


Multiple times removed from self
I force open and forget
The doors which appeared.

He asks: " You do?"
I say:      " I do"

Everything comes to a standstill

When the leaves began to fall 
I embraced him like a doll,
"No, I don't"
When the rain began to yell
Beside my crying stairs,
"No, I don't"
When the flowers bloomed to tell 
The story of my tears
"No, I won't"

Why should I be myself
When all you need is
Fried thighs of your elf
And transparent lights in
Your secret chambers?

I won't ever ask questions
Till one day you tell me the
Answers; the slippery words-
Which will leave a snailtrail in my heart
And then is the time for us to part.

Monday, 10 December 2012

Just Something I Wish to Tell and hence Forget

                                                                                                                                 December 2012

                                               Just Something I Wish to Tell and hence Forget



                That was a friday. He came home tired after work, but we had to go to a relative's home. The next day their son was getting married. I was bored to death, as usual on such occasions.  I was in the kitchen watching the ladies busy doing their work. Suddenly i was feeling blue. All of it reminded me of my mother's comment that she would like to be so busy on my wedding day.  That was on my cousin sister's wedding day. My mother's sister was in dire straits. And she looked very funny that day and i told mom that she was saved from this mess because i had no intention of getting married. But contrary to my expectations she was beside herself and told me that this was the thing she dreams of day and night.  I couldnt understand that at the moment.  But then, in that house, i could completely understand what she meant. And i was very sad that i disappointed her by running away with somebody she doesnt approve of.

             And then, i was awakened from my thoughts by a friend.  There was food and they invited me to join them. I looked for him and found that he would be late as his friends are planning to have a 'men's party' first.  And when he came back, we sat at the table and the food was served. He was talking to me about something, and some of the words were not very clear. I was surprised because that was not like him. And slowly i found out that he started talking nonsense! Then he looked at me and asked me if he was boring or if he was making scenes. I said, yes, somewhat.  Then he said that the drink was not good, may not be original, and that he had it on an empty stomach. He said we would go home just after supper, and i agreed.  In fact, i loved him more then, he seemed like a helpless child, not knowing what he was doing. I loved him because i loved this stupid kid, than the mask of the tough philosopher that he always wears. But then somebody came and talked to us, and he was also talking. When that person had gone, he said, he liked that person's two sons. He said that they too drink a lot but he likes them because they dont believe in the nonsense called family and marriage. I didnt know what to tell him, eventhough he didnt expect answers.  When he stood up to go to the wash place, i saw him walking in a zig zag manner. Usually i dont like him drinking and i dont like such people, but that moment, i dont know why, i loved him more than ever. I thought about it later when i was home,on my bed, with him tired and sleeping beside me. I didnt find any reason for that unexpected feeling of intimacy. May be that was the moment when i felt MAY BE  he really needed me, eventhough just a moment ago his deeper mind talked about the hatred for marriage and family. This was the only reason i could find...


സച്ചിതാനന്ദന്‍റെ കവിതകള്‍ പലതിനോടും ഒരിഷ്ടമുണ്ട്. അതിലൊരെണ്ണം.





ആദ്യ പ്രേമം
ആദ്യത്തെ മുയല്‍ പോലെയാണ്
ചുവന്ന മിഴികളും ഉണര്‍ന്ന ചെവികളുമായി
മഞ്ഞു വീണ മേച്ചില്‍പ്പുറങ്ങളില്‍
ചാടി നടക്കുന്ന പതുപതുത്ത ഒരദ്ഭുതം.

അതിനെ ഇണക്കിയെടുക്കുക എളുപ്പമല്ല
അടുത്തെത്തുമ്പോഴേക്കും
അത് ഓടിയൊളിക്കുന്നു.
അതിനു ഭയമാണ്, വന്യവാസനകളുടെ
മുഴങ്ങുന്ന ഗര്‍ജനങ്ങളെ.
ഒരു ദലമര്‍മ്മരം പോലും
അതിന്‍റെ ചെവി പൊട്ടിക്കുന്നു.
ഒരു പനിനീര്‍പ്പൂവിന്‍റെ സുഗന്ധം പോലും
അതിന്‍റെ മൂക്ക് പൊള്ളിക്കുന്നു.

ഒടുവില്‍ തീവ്രപ്രണയത്തിന്‍റെ
കടുംവെളിച്ചം കൊണ്ടു കണ്ണു മഞ്ഞളിപ്പിച്ച്
നാമതിനെ പിടി കൂടുന്നു.
എങ്കിലും മടിയിലിരുത്തി
ഒന്ന് താലോടുമ്പോഴേക്കുംഅത്
മഞ്ഞു പോലെ അലിഞ്ഞലിഞ്ഞ്
അലിഞ്ഞലിഞ്ഞ്   കാണാതാകുന്നു.
അതിരുന്നിടത്ത് വെളിച്ചം തുടിക്കുന്ന
ഒരു മഞ്ഞിന്‍ തരി മാത്രം ബാക്കിയാവുന്നു:
ഘനീഭവിച്ച ഒരു കണ്ണുനീര്‍ത്തുള്ളി.
                                                                  -സച്ചിതാനന്ദന്‍

By the way, do u know which is the most foolish question a woman can ask a man? well, it is this: "Do you REALLY love me?"

Tuesday, 4 December 2012


നീ മറന്ന പലതും 


അണയുന്നു നീ കത്തിച്ച മെഴുകുതിരികള്‍,
ഇഴയുന്ന മഞ്ഞിന്‍ തണുപ്പില്‍
നിന്‍റെ പദനിസ്വനം കാത്തിരുന്ന മിഴികളും.
ഇനി കൊഴിയുന്നതെല്ലാം നോവിന്‍റെ പൂക്കള്‍
മറവിയില്‍ മായാതെ ചായുന്ന മൃദുസ്പന്ദനങ്ങള്‍..

ഇളവെയില്‍പ്പുലരിയില്‍ നിന്‍റെ ചുംബനം-

തുലാമഴക്കുടം ചോര്‍ന്ന് ഒഴുകും  സ്വപ്നം
ആര്‍ദ്രമാം തളിരിലകളാല്‍തഴുകി  
  നീ മന്ത്രിച്ചതൊക്കെയും കടല്‍വഴികള്‍ .
  
ഒടുവിലൊരു തിരയാല്‍ നിന്നിലെക്കടല്‍
കവര്‍ന്നെടുത്തതെന്‍  ജീവന്‍റെ കളിവീട് .
അണയട്ടെ നീ കത്തിച്ച മെഴുകുതിരികള്‍,
നിന്‍റെ തിരയില്‍ പ്രണയം നിറച്ച മിഴികളും.  

Sunday, 2 December 2012

മറക്കാനാവാത്ത ചിലത്


                                                                                                                           03-12-2012
ഇന്ന് എനിയ്ക്ക് ജോലി കിട്ടിയതിന്‍റെ anniversari ആണ്. ഒരു തവണത്തെ സാലറി പോലും കാശു കൊടുത്ത് ജോലി വാങ്ങിച്ചു തന്ന അച്ഛനുമമ്മയ്കും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നാ ദുഃഖം മാറ്റി വെച്ച് ഈ ജോലി ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇതെഴുതാന്‍ ഞാനുണ്ടാവുമായിരുന്നില്ല എന്ന സന്തോഷം  മാത്രം പങ്കിടുന്നു.  ദൈവത്തിനു നന്ദി പറയുന്നു, മനസ്സിലെ എല്ലാ നന്മയും കൊണ്ട് വഴിപാടു നേരുന്നു.
       

അവന്‍ പറഞ്ഞത്

                                                                                                          03-12-2012


"if u don't believe in the idea of people changing, i cant do anything"
എന്ന് അവന്‍ പറഞ്ഞപ്പോള്‍ എനിയ്ക്കൊന്നും ചോദിക്കാന്‍  തോന്നിയില്ല.  അഞ്ചു വര്‍ഷം ഞാന്‍ എല്ലാം മറന്ന്, എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട്‌ സ്നേഹിച്ചിട്ടും, ഹൃദയം പറഞ്ഞത് തള്ളിക്കളഞ്ഞ് അവന്‍ പറഞ്ഞതു മാത്രം വിശ്വസിച്ചു സ്നേഹിച്ചിട്ടും മാറാത്ത എന്താണ് ഞാനിനി അവനെ സ്നേഹിച്ചു മാറ്റിയെടുക്കുക? ആര്‍ക്കറിയാം എനിയ്ക്കിനി എത്ര സമയമുണ്ടെന്ന്!  അവന്‍ തന്നതെല്ലാം സന്തോഷത്തോടെ  സ്വീകരിച്ചു. സങ്കടങ്ങളും, സന്തോഷങ്ങളും എല്ലാം.
എന്നിട്ടും ഞാന്‍ വഴക്കിട്ട ഒരു നിമിഷത്തില്‍അവന്‍  മറ്റൊരു പെണ്ണിനെ തേടി പോയെന്നു പറയുമ്പോ... എന്നോട് ഒരിക്കല്‍ പറഞ്ഞതെല്ലാം അവളോടും പറഞ്ഞെന്നു വായിക്കുമ്പോ...അവളുടെ നഗ്നത അവനു  തണലായിരുന്നുവെന്നറിയുമ്പോള്‍........, എനിയ്ക്ക് എന്നോട് മാത്രമേ വെറുപ്പ്‌ തോന്നിയുള്ളൂ. അവന്‍ പറഞ്ഞ ഒരായിരം നുണകള്‍............... .., പറയാനിരിക്കുന്ന
പുതിയ നുണകള്‍...,...ഇനിയുമെങ്ങനെ ഞാനെല്ലാം വിശ്വസിക്കും? മനസ്സെത്ര കുറ്റപ്പെടുത്തിയിട്ടും വിട്ടുപോകാന്‍ കഴിയുന്നില്ല. സത്യം പറഞ്ഞാല്‍ കൊതി തീര്‍ന്നിട്ടെയില്ല അവനൊപ്പം ജീവിച്ച്. അല്ലെങ്കിലും, ഞാന്‍ അവനെയാണല്ലോ സ്നേഹിച്ചത്.തിരിച്ചു സ്നേഹിക്കുന്നുണ്ടോ എന്നത് എന്തിനു എന്‍റെ concern ആവണം? ചിലപ്പോഴൊക്കെ വല്ലാതെ possessive  ആയിപ്പോകുന്നതാണ് .  ഇനിയെന്ത് എന്നതാണ് ഉത്തരം കിട്ടാതെ കിടന്നു പിടയ്ക്കുന്ന ചോദ്യം. ജീവിതത്തില്‍ നിന്ന് വിലപ്പെട്ടതെന്തോക്കെയോ ഒഴുകിപ്പോയതുപോലെ. എഴുത്ത് ഒരു ആശ്വാസം തന്നെ. ആരും വായിക്കാനില്ലാത്തപ്പോഴും, ആരും അറിയാനില്ലാത്തപ്പോഴും എനിയ്ക്ക് ജീവനുണ്ടെന്നു സ്വയം വിശ്വസിക്കാന്‍ സഹായിക്കുന്ന ഒന്ന്.  ഒരിയ്ക്കലും എന്‍റെ എഴുത്ത് ഇങ്ങനെ വീണ്ടും തുടങ്ങേണ്ടി വരുമെന്ന് വിചാരിച്ചതേയില്ല, പ്രത്യേകിച്ചും അവനുമായുള്ള വിവാഹ ശേഷം.  മരിച്ചു സ്വര്‍ഗത്തിലെത്തിയ ഒരാളെ കരഞ്ഞു വിളിച്ചു വരുത്തി മണിക്കൂറുകളോളം torture ചെയ്തു കൊല്ലും പോലെയാണ്  അവന്‍ എന്നോട് ചെയ്തത്! എന്നിട്ടും അവനെ ഞാന്‍ എന്നെക്കാളും സ്നേഹിക്കുന്നല്ലോ ദൈവമേ!!!!