03-12-2012
"if u don't believe in the idea of people changing, i cant do anything"
എന്ന് അവന്‍ പറഞ്ഞപ്പോള്‍ എനിയ്ക്കൊന്നും ചോദിക്കാന്‍ തോന്നിയില്ല. അഞ്ചു വര്‍ഷം ഞാന്‍ എല്ലാം മറന്ന്, എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് സ്നേഹിച്ചിട്ടും, ഹൃദയം പറഞ്ഞത് തള്ളിക്കളഞ്ഞ് അവന്‍ പറഞ്ഞതു മാത്രം വിശ്വസിച്ചു സ്നേഹിച്ചിട്ടും മാറാത്ത എന്താണ് ഞാനിനി അവനെ സ്നേഹിച്ചു മാറ്റിയെടുക്കുക? ആര്‍ക്കറിയാം എനിയ്ക്കിനി എത്ര സമയമുണ്ടെന്ന്! അവന്‍ തന്നതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. സങ്കടങ്ങളും, സന്തോഷങ്ങളും എല്ലാം.
എന്നിട്ടും ഞാന്‍ വഴക്കിട്ട ഒരു നിമിഷത്തില്‍അവന്‍ മറ്റൊരു പെണ്ണിനെ തേടി പോയെന്നു പറയുമ്പോ... എന്നോട് ഒരിക്കല്‍ പറഞ്ഞതെല്ലാം അവളോടും പറഞ്ഞെന്നു വായിക്കുമ്പോ...അവളുടെ നഗ്നത അവനു തണലായിരുന്നുവെന്നറിയുമ്പോള്‍........, എനിയ്ക്ക് എന്നോട് മാത്രമേ വെറുപ്പ് തോന്നിയുള്ളൂ. അവന്‍ പറഞ്ഞ ഒരായിരം നുണകള്‍............... .., പറയാനിരിക്കുന്ന
പുതിയ നുണകള്‍...,...ഇനിയുമെങ്ങനെ ഞാനെല്ലാം വിശ്വസിക്കും? മനസ്സെത്ര കുറ്റപ്പെടുത്തിയിട്ടും വിട്ടുപോകാന്‍ കഴിയുന്നില്ല. സത്യം പറഞ്ഞാല്‍ കൊതി തീര്‍ന്നിട്ടെയില്ല അവനൊപ്പം ജീവിച്ച്. അല്ലെങ്കിലും, ഞാന്‍ അവനെയാണല്ലോ സ്നേഹിച്ചത്.തിരിച്ചു സ്നേഹിക്കുന്നുണ്ടോ എന്നത് എന്തിനു എന്‍റെ concern ആവണം? ചിലപ്പോഴൊക്കെ വല്ലാതെ possessive ആയിപ്പോകുന്നതാണ് . ഇനിയെന്ത് എന്നതാണ് ഉത്തരം കിട്ടാതെ കിടന്നു പിടയ്ക്കുന്ന ചോദ്യം. ജീവിതത്തില്‍ നിന്ന് വിലപ്പെട്ടതെന്തോക്കെയോ ഒഴുകിപ്പോയതുപോലെ. എഴുത്ത് ഒരു ആശ്വാസം തന്നെ. ആരും വായിക്കാനില്ലാത്തപ്പോഴും, ആരും അറിയാനില്ലാത്തപ്പോഴും എനിയ്ക്ക് ജീവനുണ്ടെന്നു സ്വയം വിശ്വസിക്കാന്‍ സഹായിക്കുന്ന ഒന്ന്. ഒരിയ്ക്കലും എന്‍റെ എഴുത്ത് ഇങ്ങനെ വീണ്ടും തുടങ്ങേണ്ടി വരുമെന്ന് വിചാരിച്ചതേയില്ല, പ്രത്യേകിച്ചും അവനുമായുള്ള വിവാഹ ശേഷം. മരിച്ചു സ്വര്‍ഗത്തിലെത്തിയ ഒരാളെ കരഞ്ഞു വിളിച്ചു വരുത്തി മണിക്കൂറുകളോളം torture ചെയ്തു കൊല്ലും പോലെയാണ് അവന്‍ എന്നോട് ചെയ്തത്! എന്നിട്ടും അവനെ ഞാന്‍ എന്നെക്കാളും സ്നേഹിക്കുന്നല്ലോ ദൈവമേ!!!!

No comments:
Post a Comment