നീ മറന്ന പലതും
ഇഴയുന്ന മഞ്ഞിന്‍ തണുപ്പില്‍
നിന്‍റെ പദനിസ്വനം കാത്തിരുന്ന മിഴികളും.
ഇനി കൊഴിയുന്നതെല്ലാം നോവിന്‍റെ പൂക്കള്‍
മറവിയില്‍ മായാതെ ചായുന്ന മൃദുസ്പന്ദനങ്ങള്‍..
ഇളവെയില്‍പ്പുലരിയില്‍ നിന്‍റെ ചുംബനം-
തുലാമഴക്കുടം ചോര്‍ന്ന് ഒഴുകും സ്വപ്നം
ആര്‍ദ്രമാം തളിരിലകളാല്‍തഴുകി
നീ മന്ത്രിച്ചതൊക്കെയും കടല്‍വഴികള്‍ .
ഒടുവിലൊരു തിരയാല്‍ നിന്നിലെക്കടല്‍
കവര്‍ന്നെടുത്തതെന്‍ ജീവന്‍റെ കളിവീട് .
അണയട്ടെ നീ കത്തിച്ച മെഴുകുതിരികള്‍,
നിന്‍റെ തിരയില്‍ പ്രണയം നിറച്ച മിഴികളും.

No comments:
Post a Comment