സച്ചിതാനന്ദന്‍റെ കവിതകള്‍ പലതിനോടും ഒരിഷ്ടമുണ്ട്. അതിലൊരെണ്ണം.
ആദ്യ പ്രേമം
ആദ്യത്തെ മുയല്‍ പോലെയാണ്
ചുവന്ന മിഴികളും ഉണര്‍ന്ന ചെവികളുമായി
മഞ്ഞു വീണ മേച്ചില്‍പ്പുറങ്ങളില്‍
ചാടി നടക്കുന്ന പതുപതുത്ത ഒരദ്ഭുതം.
അതിനെ ഇണക്കിയെടുക്കുക എളുപ്പമല്ല
അടുത്തെത്തുമ്പോഴേക്കും
അത് ഓടിയൊളിക്കുന്നു.
അതിനു ഭയമാണ്, വന്യവാസനകളുടെ
മുഴങ്ങുന്ന ഗര്‍ജനങ്ങളെ.
ഒരു ദലമര്‍മ്മരം പോലും
അതിന്‍റെ ചെവി പൊട്ടിക്കുന്നു.
ഒരു പനിനീര്‍പ്പൂവിന്‍റെ സുഗന്ധം പോലും
അതിന്‍റെ മൂക്ക് പൊള്ളിക്കുന്നു.
ഒടുവില്‍ തീവ്രപ്രണയത്തിന്‍റെ
കടുംവെളിച്ചം കൊണ്ടു കണ്ണു മഞ്ഞളിപ്പിച്ച്
നാമതിനെ പിടി കൂടുന്നു.
എങ്കിലും മടിയിലിരുത്തി
ഒന്ന് താലോടുമ്പോഴേക്കുംഅത്
മഞ്ഞു പോലെ അലിഞ്ഞലിഞ്ഞ്
അലിഞ്ഞലിഞ്ഞ് കാണാതാകുന്നു.
അതിരുന്നിടത്ത് വെളിച്ചം തുടിക്കുന്ന
ഒരു മഞ്ഞിന്‍ തരി മാത്രം ബാക്കിയാവുന്നു:
ഘനീഭവിച്ച ഒരു കണ്ണുനീര്‍ത്തുള്ളി.
-സച്ചിതാനന്ദന്‍
By the way, do u know which is the most foolish question a woman can ask a man? well, it is this: "Do you REALLY love me?"

No comments:
Post a Comment